പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം ദളിത് ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും നല്‍കാനാവില്ല:കേന്ദ്രം


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Photo: Mathrubhumi

ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്‌ലിം മതങ്ങളിലേക്ക് മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചത് പോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും, മുസ്‌ലിങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖകള്‍ ഇല്ല. തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകള്‍ ദളിത് ക്രൈസ്തവര്‍ക്കും, മുസ്‌ലിങ്ങള്‍ക്കും ഇടയില്‍ ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളില്‍ പെട്ട ദളിതര്‍ക്ക് മാത്രമാണ് നിലവില്‍ പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നത്. ഇവരുടെ പിന്നാക്ക അവസ്ഥയും, ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന സാമൂഹിക തിന്മകളുടെ ചരിത്രപരമായ രേഖകളും പരിശോധിച്ച ശേഷമാണ് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കുന്നത്. തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകളില്‍ നിന്ന് പുറത്ത് കടക്കുന്നതിനാണ് ദളിത് ഹിന്ദുക്കള്‍, ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറുന്നതെന്നും കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.



അതേസമയം ദളിത് ക്രൈസ്തവര്‍ക്കും, മുസ്‌ലിങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 27% ശതമാനം സംവരണത്തിന് അര്‍ഹത ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പറേഷന്റെ വിവിധ പദ്ധതികള്‍ക്കും, സ്‌കോളര്‍ഷിപ്പുകള്‍ക്കും അര്‍ഹത ഉണ്ട്. ക്രൈസ്തവ, മുസ്‌ലിം മതങ്ങളിലേക്ക് മാറിയ ദളിത് ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് നല്‍കുന്ന അനുകൂല്യത്തിന്റെ അര്‍ഹത ഉണ്ട്. ദളിത് ക്രിസ്ത്യാനികളെയും, ദളിത് മുസ്‌ലിങ്ങളെയും പട്ടിക വിഭാഗത്തില്‍ ഉള്‍പെടുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ കമ്മീഷന്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്, കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ ഹര്‍ജിക്കാര്‍ കാത്തിരിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദളിത് ഹിന്ദുക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സംവരണവും ദളിത് ക്രൈസ്തവര്‍ക്കും, മുസ്‌ലിങ്ങള്‍ക്കും കൂടി നല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

Content Highlights: Union Govt Cites 'Foreign Contributions' For Keeping Out Dalit Christians, Muslims Out of SC List


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented