ചെന്നൈ: കേന്ദ്രബജറ്റ് കോടിപതികള്‍ക്ക് വേണ്ടിയുള്ളതാണെന്നും പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി ബജറ്റില്‍ പ്രഖ്യാപനമൊന്നുമില്ലെന്നും ആരോപിച്ച് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍. 

'കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പക്കുന്നത് നാം കേട്ടു. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ആ ബജറ്റ് അവതരണത്തില്‍ പക്ഷേ പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കും വേണ്ടി ഒന്നുമുണ്ടായിരുന്നില്ല. കോടിപതികള്‍ക്ക് വേണ്ടിയുള്ള ഒരു പ്രസ്താവന പോലെയാണ് അത് അവതരിപ്പിക്കപ്പെട്ടത്.' ചെന്നൈയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു. 

'ബജറ്റ് വായിക്കപ്പെട്ടത് കോടിപതികള്‍ക്ക് വേണ്ടി മാത്രമാണ്. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒന്നുമില്ല. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുള്ള ക്ഷേമപദ്ധതികളൊന്നും അതില്‍ ഇല്ല. തൊഴിലില്ലായ്മയെ എങ്ങനെ നേരിടുമെന്ന് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞത് പൊതുമേഖല സ്ഥാനപങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന കാര്യമാണ്.' സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു

Content Highlights: Union Budget is for Crorepati's, there is nothing for poor in it  - M.K.Stalin