ഏകീകൃത സിവില്‍ കോഡിനായി സ്വകാര്യ ബില്‍; സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ അസാന്നിധ്യം പരാമര്‍ശിച്ച് ലീഗ്


Photo: ANI

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെ ബിജെപി അംഗം കിരോരി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്തു.

ഏകീകൃത സിവില്‍ കോഡിനായി സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗത്തിന്റെ ബില്‍. സഭയില്‍ ബില്‍ അവതരണത്തിനായി അനുമതി തേടിയപ്പോള്‍ തന്നെ സിപിഎമ്മിലേയും ലീഗിലേയും ത്രിണമൂല്‍ കോണ്‍ഗ്രസിലേയും അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.

ഇത്തരമൊരു ബില്‍ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്നും ബില്‍ തിരിച്ചെടുക്കാന്‍ തയ്യാറാകണമെന്നും മുസ്ലീം ലീഗ് അംഗം പി.വി അബ്ദുവഹാബ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. അതേസമയം, ബിജെപി അംഗം ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരുമില്ലെന്ന പരാമര്‍ശവും വഹാബ് നടത്തി. തൊട്ടുപിന്നാലെ ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തുകയും ബില്‍ അവതരണത്തെ എതിര്‍ക്കുകയും ചെയ്തു.

ശബ്ദ വോട്ടോടെയാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വോട്ടെടുപ്പില്‍ 63 പേര്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു. 23 പേര്‍ മാത്രമാണ് എതിര്‍ത്തത്. ഇതോടെ കിരോരി ലാല്‍ മീണ ബില്‍ അവതരിപ്പിച്ചു. ഇത് സഭ ചര്‍ച്ചചെയ്യുമെങ്കിലും സ്വകാര്യ ബില്‍ ആയതിനാല്‍ ബില്ലില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുകയല്ലാതെ മറ്റു തുടര്‍നടപടികള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.

Content Highlights: Uniform Civil Code Bill Introduced In Rajya Sabha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented