ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം കിട്ടിയില്ല, മോദിയും മമതയും ഇടപെടണമെന്ന് നടന്‍


പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസേൻജിത് ചാറ്റർജി, മമതാ ബാനർജി| Photo: PTI, twitter.com|prosenjitbumba

കൊല്‍ക്കത്ത: ഓണ്‍ലൈന്‍ മുഖാന്തരം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചില്ല, വിഷയത്തില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധ ക്ഷണിച്ച് നടന്‍. പശ്ചിമ ബംഗാള്‍ നടന്‍ പ്രസേന്‍ജിത് ചാറ്റര്‍ജിയാണ് ഈ 'അടിയന്തര പ്രാധാന്യ'മുള്ള പരാതി പ്രധാനമന്ത്രി മോദിയെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

നവംബര്‍ മൂന്നിന്, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗിയിലൂടെ പ്രസേന്‍ജിത് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. കുറച്ചു സമയത്തിനു ശേഷം ഓര്‍ഡര്‍ വിതരണം ചെയ്‌തെന്ന് കാണിച്ചെന്നും എന്നാല്‍ തനിക്കല്ല അത് ലഭിച്ചതെന്നും പ്രസേന്‍ജിത് പറയുന്നു. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ കമ്പനി മുന്‍കൂര്‍ അടച്ച പണം തിരികെ തന്നെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ക്കു വേണമെങ്കിലും ഈ പ്രശ്‌നം നേരിടേണ്ടി വന്നേക്കാമെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെയും മമതയുടെയും ശ്രദ്ധ വിഷയത്തില്‍ പതിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് പ്രസേന്‍ജിത് പറയുന്നു. ആരെങ്കിലും അതിഥികള്‍ക്കു നല്‍കാന്‍ ഭക്ഷണം ഫുഡ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുകയും അത് ലഭിക്കാതിരിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കും? ആരെങ്കിലും അത്താഴത്തിന് ഈ ഫുഡ് ആപ്ലിക്കേഷനുകളെ ആശ്രയിച്ചാല്‍ എന്തു സംഭവിക്കും? അവര്‍ വിശന്നിരിക്കണോ എന്നീ ചോദ്യങ്ങളും നടന്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം നടന്റെ പ്രവൃത്തിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

content highlights:unhappy with food delivery app, actor tags mamata banerjee and narendra modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented