കോടതി വളപ്പില്‍ പോലീസ് വാനില്‍ കേക്ക് മുറിച്ച് പ്രതിയുടെ ജന്മദിനാഘോഷം; പോലീസിനെതിരെ രൂക്ഷ വിമര്‍ശനം


Photo: Screengrab from video posted on twitter.com/fpjindia

മുംബൈ: മഹാരാഷ്ട്രയില്‍ കോടതി വളപ്പില്‍ പോലീസ് വാനില്‍ ജന്മദിന കേക്ക് മുറിച്ച് ആഘോഷിച്ച് കൊലക്കേസ് പ്രതി. താനെ ജില്ലയിലെ കല്യാണിലാണ് പോലീസ് കോടതിയിലെത്തിച്ച പ്രതി ഗുണ്ടാസംഘം നല്‍കിയ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.

വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഉല്ലാസ്‌നഗര്‍ സ്വദേശിയായ രോഹന്‍ ഝാ. വധശ്രമ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന രോഹന്‍ ഝായെ ശനയാഴ്ചയാണ് താനെ റൂറല്‍ പോലീസ് കല്യാണിലെ കോടതിയില്‍ ഹാജരാക്കിയത്. രോഹനേയും മറ്റ് പ്രതികളേയും കൊണ്ട് വാന്‍ ജയിലിലേയ്ക്ക് പുറപ്പേടാന്‍ നേരമാണ് അന്‍പതോളം വരുന്ന അനുയായികള്‍ കേക്കുമായി എത്തിയത്.രോഹന്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അനുനായികള്‍ ഇത് സമൂഹമാധ്യമങ്ങളില്‍ അടക്കം പങ്കിട്ടു. ആശംസാഗാനം അടക്കം പാടിയായിരുന്നു ആഘോഷം. പോലീസുകാരടക്കം വാഹനത്തിനുള്ളില്‍ ഇരിക്കുമ്പോഴായിരുന്നു ജന്മദിനാഘോഷം. വീഡിയോ വൈറല്‍ ആയതോടെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പോലീസ് പ്രതിയെ കേക്ക് മുറിക്കാന്‍ അനുവദിച്ചതും ഇടപെടാതിരുന്നതുമാണ് വിവാദത്തിന് കാരണമായത്.

Content Highlights: Undertrial cuts cake in police van, viral video invites prob


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented