മൃതദേഹം സംസ്ക്കരിക്കാൻ സഹായിക്കുന്ന പോലീസ്. photo: mathrubhumi news/screengrab
ബെംഗളൂരു: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ചുമന്ന് ഭര്‍ത്താവ്. കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി രവിയാണ് ഭാര്യ കല്ലമ്മയുടെ മൃതദേഹം ചുമന്നത്.
തെരുവില്‍ ആക്രിവിറ്റ് ഉപജീവനം കണ്ടെത്തിയ രവിയും കല്ലമ്മയും റോഡരികില്‍ ടെന്റ് കെട്ടിയാണ് താമസിച്ചിരുന്നത്. ഈ ടെന്റില്‍വെച്ച് കഴിഞ്ഞ ദിവസമാണ് കല്ലമ്മ മരിച്ചത്. തുടര്‍ന്ന് മൃതദേഹം സംസ്ക്കരിക്കാന്‍ രവി പലരോടും സഹായംതേടി. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും സഹായത്തിനെത്തിയില്ല.
ഒടുവില്‍ ഗതികെട്ടാണ് ആക്രിപെറുക്കുന്ന ചാക്കിലാക്കി ഭാര്യയുടെ മൃതദേഹം സംസ്ക്കരിക്കാനായി കൊണ്ടുപോയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കല്ലമ്മയുടെത് അസ്വഭാവിക മരണമായതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ നടത്തി. മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലാത്തതിനാല്‍ പോലീസിന്റെ സഹായത്തോടെയാണ് രവി ഭാര്യയുടെ മൃതദേഹം സംസ്ക്കരിച്ചത്.
Content Highlights: unable to afford transport, man carries wifes body on shoulder
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..