ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി യുഎന്‍ മനുഷ്യാവകാശവിഭാഗം


സ്റ്റാൻ സ്വാമി : Photo : PTI

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അതീവ ദുഃഖിതരും അസ്വസ്ഥരുമാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം. സ്വാമിയുടെയും തടവിലുള്ള മറ്റ് 15 മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കാര്യം യു.എന്‍. മനുഷ്യാവകാശവിഭാഗം ഹൈ കമ്മിഷണര്‍ മിഷേല്‍ ബാച്ലെ ഉള്‍പ്പടെയുളളവര്‍ മൂന്നുവര്‍ഷത്തിനിടെ പലതവണ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും മോചനം ആവശ്യപ്പെടുകയും ചെയ്തതാണ്. മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കുമേല്‍ യു.എ.പി.എ. ചുമത്തുന്നതിലുള്ള ആശങ്കയും ബാച്ലെ പ്രകടിപ്പിച്ചിരുന്നെന്ന് വക്താവ് ലിസ് തോര്‍സെല്‍ പറഞ്ഞു.

സ്വാമിയുടെ മരണത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശവിഭാഗം പ്രത്യേകപ്രതിനിധി ഈമന്‍ ഗില്‍മോറും കടുത്ത ദുഃഖം പ്രകടിപ്പിച്ചു. ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം ഫാ. സ്റ്റാന്‍ സ്വാമിയെ എല്ലാ നിയമനടപടികളും പാലിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്തതെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏജന്‍സികള്‍ നിയമലംഘനത്തിനെതിരേയാണ് നടപടി സ്വീകരിക്കുന്നതെന്നും മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് യു.എന്‍. മനുഷ്യാവകാശ ഹൈക്കമ്മിഷണറും മനുഷ്യാവകാശസംഘടനകളും ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.

സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിലുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങളുടെ പ്രത്യേക സ്വഭാവംമൂലം ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളിക്കളഞ്ഞിരുന്നു. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായ സാഹചര്യത്തില്‍, സാധ്യമാകുന്ന എല്ലാ വൈദ്യസഹായവും ലഭിക്കുന്ന ഒരു സ്വകാര്യ ആശുപത്രിയില്‍ മേയ് 28 മുതല്‍ ചികിത്സ നടത്താന്‍ ബോംബെ ഹൈക്കോടതി അനുവദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യവും ചികിത്സയും കോടതി സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഇന്ത്യ അതിന്റെ പൗരന്‍മാരുടെ എല്ലാവിധ മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുന്നതിനും ഉയര്‍ത്തിപ്പിടിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

സ്വാമിയുടെ മരണത്തില്‍ വടക്കുകിഴക്കന്‍ഇന്ത്യ മേഖലാ ബിഷപ്സ് കൗണ്‍സില്‍ അനുശോചിച്ചു. എണ്‍പത്തിനാലുവയസ്സും പലവിധ രോഗങ്ങളുമുള്ള സാമൂഹികപ്രവര്‍ത്തകനായ സ്വാമിക്ക് ജാമ്യം കിട്ടിയില്ലെന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് സംഘടനാ ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജി.പി. അമല്‍രാജ് പ്രസ്താവനയില്‍ പറഞ്ഞു.ഈസംഭവം സമൂഹത്തിന് നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസത്തെ ബാധിക്കുമെന്നും അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: UN Responds to Stan Swamy's death, Centre says Swamy was detained under due process of law

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


rahul gandhi's office attacked

1 min

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം

Jun 24, 2022

Most Commented