ഡല്‍ഹി കലാപ കേസ്: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി


ജാമ്യാപേക്ഷയില്‍ മെറിറ്റില്ലെന്ന് കാണിച്ചാണ് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരുടെ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്

ഉമർ ഖാലിദ് | Photo: PTI

ന്യൂഡല്‍ഹി: കലാപക്കേസില്‍ യു.എ.പി.എ. ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ജെ.എന്‍.യു. മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ മെറിറ്റില്ലെന്ന് കാണിച്ചാണ് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരുടെ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.

നേരത്തെ, ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. കലാപത്തിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ആക്രമസംഭവങ്ങളില്‍ പങ്കെടുത്ത് കുറ്റകരമായ പ്രവൃത്തികളില്‍ ഏർപ്പെടുകയോ പ്രതിചേര്‍ക്കപ്പെട്ടവരുമായി ഗൂഢാലോചന നടത്തുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് ഉമര്‍ ഖാലിദ് ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ പ്രോസിക്യൂഷന് തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിനാധാരമായ തന്റെ പ്രസംഗത്തില്‍ ആക്രമത്തിന് ആഹ്വാനംചെയ്യുന്നില്ലെന്നു മാത്രമല്ല, അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.അതേസമയം, ഹര്‍ജിയെ എതിര്‍ത്ത ഡല്‍ഹി പോലീസ് ഉമര്‍ ഖാലിദിന്റെ പ്രസംഗം കരുതിക്കൂട്ടിയുള്ളതായിരുന്നുവെന്ന് കോടതിയെ അറിയിച്ചു. പ്രസംഗത്തില്‍ ബാബരി മസ്ജിദ് വിവാദവും മുത്തലാഖും കശ്മീരിലെ പ്രശ്‌നങ്ങളും മുസ്‌ലിങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണവും പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രേഖയുമെല്ലാം പരാമര്‍ശിക്കപ്പെട്ടിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എല്ലാവരുടേയും പ്രസംഗങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ അരക്ഷിതത്വം സൃഷ്ടിക്കാന്‍ ശ്രമമുണ്ടായെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ പറഞ്ഞു.

2020 ഫെബ്രുവരിയിലാണ് കേസിനാധാരമായ സംഭവം. യു.എ.പി.എ. ചുമത്തപ്പെട്ട ഉമര്‍ ഖാലിദ് കഴിഞ്ഞ രണ്ടുവര്‍ഷമായി ജയിലിലാണ്. ഡല്‍ഹി കലാപത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും അടക്കമുള്ളവരാണെന്നാണ് കുറ്റപത്രത്തിലുള്ളത്. ഇവര്‍ക്ക് പുറമേ സാമൂഹിക പ്രവര്‍ത്തകനായ ഖാലിദ് സൈഫി, ജെ.എന്‍.യു. വിദ്യാര്‍ത്ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗാര്‍, മുന്‍ എ.എ.പി. കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ എന്നിവരും പ്രതിചേര്‍ക്കപ്പെട്ടിരിന്നു.

Content Highlights: Umar Khalid bail plea dismissed Delhi riots 2020 High Court says no merit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented