യുക്രൈനിലെ പഠനം: കേരളത്തിലുള്ളവര്‍ സംഘടന ഉണ്ടാക്കിയില്ലെങ്കില്‍ മറ്റാരുണ്ടാക്കും - സുപ്രീംകോടതി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

കേരളത്തില്‍ നിന്നുള്ള മൂവായിരത്തില്‍ അധികം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ യുദ്ധം കാരണം യുക്രൈനില്‍നിന്ന് മടങ്ങിയതായും അവരുടെ സംഘടനയാണ് ഹര്‍ജി നല്‍കിയതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് ചൂണ്ടിക്കാട്ടി.

യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർഥികൾ ഡൽഹി വിമാനത്താവളത്തിൽ | ഫയൽ ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശം കാരണം പഠനം മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കുന്നമെന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. കേന്ദ്ര സര്‍ക്കാരിന് പുറമെ ദേശിയ മെഡിക്കല്‍ കൗണ്‍സിലിനോടും നിലപാട് അറിയിക്കുവാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ അഞ്ചിനകം നിലപാട് അറിയിക്കാനാണ് നിര്‍ദേശം.

വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ, ദേശിയ മെഡിക്കല്‍ കമ്മീഷനോ ഇടപെടുന്നില്ലെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു. യുക്രൈനില്‍ വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനം നടത്തുന്നതിലുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയംതന്നെ പാര്‍ലമന്റില്‍ രേഖാമൂലം വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ പ്രത്യേക അധികാരം ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനത്തിന് അവസരം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‌ദേശിക്കണെമെന്ന് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് കോടതിയില്‍ ആവശ്യപ്പെട്ടു.



എന്നാല്‍ മടങ്ങിവന്ന 20,000-ത്തോളം വിദ്യാര്‍ഥികളെ എങ്ങനെ ഇന്ത്യയിലെ കോളേജുകളില്‍ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു. യുദ്ധം നടക്കുകയാണെങ്കിലും യുക്രൈനില്‍നിന്ന് മുഴുവന്‍ ജനങ്ങളും ഒഴിഞ്ഞ് പോയിട്ടില്ലെന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാല്‍ യുക്രയിന്‍കാര്‍ക്ക് മറ്റ് വഴികള്‍ ഇല്ലാത്തതിനാലാണ് അവിടെ തുടരുന്നതെന്ന് ആര്‍ ബസന്ത് മറുപടി നല്‍കി. ഇതൊരു ദയാഹര്ജിയായി പരിഗണിക്കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ വിദ്യാര്‍ഥികള്‍ സംഘടന ഉണ്ടാക്കിയില്ലെങ്കില്‍ പിന്നെ ആരുണ്ടാക്കാന്‍ ? ജസ്റ്റിസ് ഹേമന്ത് ഗുപ്ത

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സംഘടന രൂപവത്കരിച്ചതിനെക്കുറിച്ച് പ്രതികരിച്ച് സുപ്രീം കോടതി. ഇന്ന് കോടതി പരിഗണിച്ച ഹര്‍ജികളില്‍ ഒന്ന് ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റസ് ആന്‍ഡ് പാരന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടേത് ആയിരുന്നു. ഈ സംഘടന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയതാണോയെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥ് ആരാഞ്ഞു.

കേരളത്തില്‍ നിന്നുള്ള മൂവായിരത്തില്‍ അധികം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ യുദ്ധം കാരണം യുക്രൈനില്‍നിന്ന് മടങ്ങിയതായും അവരുടെ സംഘടനയാണ് ഹര്‍ജി നല്‍കിയതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, കേരളത്തില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ സംഘടന ഉണ്ടാക്കിയില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റ് ഏത് ഭാഗത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ സംഘടന ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടത്. സംഘടനയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്തിന് പുറമെ അഭിഭാഷകന്‍ രാകേന്ദ് ബസന്തും ഹാജരായി.

Content Highlights: Ukraine medical students supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented