ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ ഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ യുകെയിലെത്തിയാല്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാം. അഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റീൻ അവസാനിക്കും.

ഇന്ത്യക്ക് പുറമേ ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളേയും റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ബ്രിട്ടന്റേത്.

Content Highlights: UK eases covid restrictions for Indian passengers