'എനിക്കൊരവസരം തരൂ, നിങ്ങളെ അയോധ്യയിലെത്തിക്കാം'; ഗുജറാത്തിൽ ബിജെപിയെ നേരിടാൻ വാഗ്ദാനങ്ങളുമായി എഎപി


മോർബി ദുരന്തമാണ് ബി.ജെ.പിക്കെതിരെ ആം ആദ്മി പാർട്ടിയും ഉയർത്തിക്കാട്ടുന്നത്. മോർബി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് എഎപി ആരോപിക്കുന്നത്.

അരവിന്ദ് കെജ്‌രിവാൾ|പി.ടി.ഐ

ന്യൂഡൽഹി: ഗുജറാത്തിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. ഇത്തവണ 182 സീറ്റുകളിൽ 140 മുതൽ 150 സീറ്റുകൾ വരെ എ.എ.പി. സ്വന്തമാക്കുമെന്ന് പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. അതേസമയം, തനിക്കൊരവസരം തന്നാൽ സൗജന്യമായി വൈദ്യുതിയും സ്കൂളുകളും ആശുപത്രികളും നിർമ്മിക്കാമെന്നും അയോധ്യയിലെ രാം മന്ദിരത്തിലേക്ക് എല്ലാവരേയും എത്തിക്കാമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

'ഞാൻ നിങ്ങളുടെ സഹോദരനാണ്, നിങ്ങളുടെ കുടുംബത്തിന്റെ ഭാഗം. എനിക്കൊരു അവസരം തരൂ, ഞാൻ നിങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകാം. സ്കൂളുകളും ആശുപത്രികളും നിർമ്മിക്കാം. കൂടാതെ നിങ്ങളെ അയോധ്യയിലെ രാം മന്ദിരത്തിലെത്തിക്കാം', അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പഞ്ചാബിൽ എഎപി ഭരണത്തിലേറിയതിന് പിന്നാലെ വൻ പ്രതീക്ഷയോടെയാണ് അരവിന്ദ് കെജ്രിവാൾ ഗുജറാത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.



മോർബി ദുരന്തമാണ് ബി.ജെ.പിക്കെതിരെ ആം ആദ്മി പാർട്ടിയും ഉയർത്തിക്കാട്ടുന്നത്. മോർബി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് എ.എ.പി. ആരോപിക്കുന്നത്. ഒക്ടോബർ 30-നുണ്ടായ ദുരന്തത്തിൽ 130-ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേരെ കാണാതാകുകയു ചെയ്തിരുന്നു.

'നിലവിൽ ഗുജറാത്തിലെ 90-95 സീറ്റുകളിൽ ഞങ്ങൾ ഇപ്പോൾ തന്നെ ജയിച്ചിരിക്കുകയാണ്. 140 മുതൽ 150 സീറ്റുകൾ വരെ സ്വന്തമാക്കും', എ.എ.പി. വക്താവ് സൗരഭ് ഭരദ്വാജ് അവകാശപ്പെട്ടു. ഇത്തവണ 182 സീറ്റുകളിലും എഎപി മത്സരിക്കുന്നുണ്ട്. 2017-നേക്കാൾ പ്രതീക്ഷയിലാണ് എഎപി. 2017-ൽ 30 സീറ്റുകളിൽ മത്സരിച്ച എഎപിയ്ക്ക് ചലനമൊന്നുമുണ്ടാക്കാൻ സാധിച്ചിരുന്നില്ലെങ്കിലും ഇത്തവണ കടുത്ത പ്രതീക്ഷയിലാണ് പാർട്ടി.

ഡിസംബര്‍ ഒന്ന്, അഞ്ച് ദിവസങ്ങളില്‍ രണ്ട് ഘട്ടമായാണ് ഗുജറാത്തിലെ വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഫല പ്രഖ്യാപനം. രണ്ട് ഘട്ടമായി 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. 4.9 കോടി വോട്ടര്‍മാര്‍ക്കായി 51,782 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Content Highlights: ujarat Votes on December 1 And 5, Arvind Kejriwal Makes Big Claim


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented