ന്യൂഡല്‍ഹി : വൈരൂപ്യവും അംഗവൈകല്യവുമുള്ള സ്ത്രീകളാണ് സ്ത്രീധനത്തിനുള്ള കാരണമെന്ന വിചിത്ര വാദവുമായി മുന്നോട്ടുവന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ കുട്ടികള്‍ക്കുള്ള പാഠപുസ്തകം. പ്ലസ്ടു കുട്ടികളുടെ പാഠപുസ്തകത്തിലാണ് കുട്ടികളുടെ കാഴ്ച്ചപ്പാടിനെ വികലമാക്കുന്ന ഈ വാദഗതി കടന്നു കൂടിയിരിക്കുന്നത്.
രാജ്യം നേരിടുന്ന വലിയ സാമൂഹിക പ്രശ്‌നം എന്ന തലക്കെട്ടോടു കൂടി പ്രത്യക്ഷപ്പെടുന്ന പാഠഭാഗം ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കുള്ള സോഷ്യോളജി പുസ്‌കത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈരൂപ്യമുള്ള സ്ത്രീകള്‍ വിവാഹതിരാവാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും അതിനാലാണ് സമൂഹത്തില്‍ സ്ത്രീധനം നിലനില്‍ക്കുന്നതെന്നുമാണ് പാഠ പുസ്തകത്തിലെ ഈ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആയിരക്കണക്കിന് കുട്ടികള്‍ ഉപയോഗിക്കുന്ന പുസ്തകത്തിന്റെ മൂന്നാം അധ്യായത്തിലാണ് ഗുരുതര വാദഗതി കടന്നു കൂടിയിരിക്കുന്നത്. " ഒരു പെണ്‍കുട്ടി വൈരൂപ്യമുള്ളവളോ ഭിന്നശേഷിക്കാരിയോ ആകുമ്പോള്‍ രക്ഷിതാക്കള്‍ അവളെ വിവാഹം ചെയ്യുന്നതിന് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. അപ്പോള്‍ അവളെ വിവാഹം ചെയ്യാന്‍ വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയാണെന്നും ഇതാണ് സ്ത്രീധനം നല്‍കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നതെന്നും" പുസ്തകം പറയുന്നു.
പലര്‍ക്കും അന്തസ്സിന്റെ ഭാഗമാണ് സ്ത്രീധനമെന്ന് പുസ്തകം നേരിട്ടല്ലാതെ ഈ ആചാരത്തെ പ്രകീര്‍ത്തിക്കുന്നുമുണ്ട്
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിനോദ് ടാഡെ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. പക്ഷെ വിദ്യാഭ്യാസ ബോര്‍ഡ് ചെയർമാനോട് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്..2013ല്‍ പ്രസിദ്ധീകരിച്ച പുസ്തകം പുനപ്രസിദ്ധീകരിച്ചത് 2016ലാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..