പ്രതീകാത്മക ചിത്രം | Photo:PTI
ന്യൂഡല്‍ഹി: രാജ്യത്ത് ഇനിമുതല്‍ ഒരേസമയം രണ്ട് ബിരുദ കോഴ്സുകള്‍ പഠിക്കാം. ഓണ്‍ലൈനായോ ഓഫ്ലൈനായോ പഠനം പൂര്‍ത്തിയാക്കാം. യുജിസിയുടെ പുതിയ നിര്‍ദേശം അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റം നിലവില്‍വരും.
ഉന്നത വിദ്യാഭ്യാസ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ തീരുമാനങ്ങളുടെ ഭാഗമാണ് ഒരേസമയം രണ്ട് ബിരുദ കോഴ്സുകള്‍ എന്ന നിര്‍ദേശവും. യുജി, പിജി കോഴ്സുകള്‍ക്ക് പുതിയ നിര്‍ദേശം ബാധകമാവും. ഒരേ സര്‍വ്വകലാശാലയില്‍ നിന്നോ രണ്ട് സര്‍വ്വകലാശാലകളില്‍ നിന്നായോ ബിരുദ കോഴ്സുകള്‍ ഒരേസമയം ചെയ്യാം. വ്യത്യസ്ത കോളേജുകളിലും ഒരേസമയം പഠിക്കാം.
കോഴ്സുകള്‍ ഏത് രീതിയില്‍ വേണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. രണ്ട് കോഴ്സും നേരിട്ടെത്തി പഠിച്ചും അല്ലെങ്കില്‍ രണ്ട് കോഴ്സും ഓണ്‍ലൈനായും ചെയ്യാം. ഒരു കോഴ്സ് ഓണ്‍ലൈനായും ഒരു കോഴ്സ് നേരിട്ടെത്തിയും പഠിക്കാം. രണ്ട് കോഴ്സിലും നേരിട്ടെത്തിയുള്ള പഠനം തിരഞ്ഞെടുക്കുന്നവര്‍ക്ക് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിട്ടാകും ക്ലാസ് നടത്തുക.
പുതിയ മാറ്റം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം ഉടന്‍ സര്‍വ്വകലാശാലകള്‍ക്ക് നല്‍കുമെന്ന് യുജിസി ചെയര്മാന് എം. ജഗദീഷ് കുമാര്‍ അറിയിച്ചു.
Content Highlights: UGC Allows Students to Pursue 2 Degrees at the Same Time, Can Enroll in Different Colleges Too
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..