ഉദ്ധവ് താക്കറേ രാജിയ്‌ക്കൊരുങ്ങിയത് രണ്ടുവട്ടം; തടഞ്ഞത് സഖ്യകക്ഷിയിലെ മുതിര്‍ന്നനേതാവ്


ഉദ്ധവ് താക്കറേ| Photo: PTI

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ധവ് താക്കറേ ഒരുങ്ങിയിരുന്നെന്നും അതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത് സഖ്യകക്ഷിയിലെ മുതിര്‍ന്ന നേതാവാണെന്നും റിപ്പോര്‍ട്ട്. ശിവസേനയില്‍ വിമതര്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെ രണ്ടുവട്ടമാണ് ഉദ്ധവ് രാജിക്കൊരുങ്ങിയത്. എന്നാല്‍ രണ്ടുവട്ടവും അദ്ദേഹത്തെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉദ്ധവിനെ രാജിവെക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ച നേതാവിന്റെ പേര് വ്യക്തമാക്കാന്‍ രഹസ്യവൃത്തങ്ങള്‍ തയ്യാറായില്ലെങ്കിലും അത് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ ആണെന്നാണ് വിവരം. ആശയപരമായി അജഗജാന്തരമുള്ള മൂന്ന് പാര്‍ട്ടികളുടെ കൂട്ടായ്മയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സഖ്യം. ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം ശരദ് പവാറാണ്. ശിവസേനയില്‍ കലഹം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പലതവണ പവാര്‍ ഉദ്ധവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read

ഭീമൻഈട്ടിത്തടി ലേലത്തിന്:500 വർഷം പ്രായം,230 ...

വനിതാ ജീവനക്കാരുടെ പരാതിയുടെ വിശ്വാസ്യത ...

ഏകനാഥ് ഷിന്ദേയും 21 വിമതന്മാരും ഗുജറാത്തിലെ സൂറത്തിലേക്ക് പോയ കഴിഞ്ഞ ചൊവ്വാഴ്ച, അതായത് ജൂണ്‍ 21-ന് ഉദ്ധവ് രാജിവെക്കേണ്ടതായിരുന്നു. വൈകുന്നേരം അഞ്ചുമണിക്ക് ഫെയ്‌സ്ബുക്ക് ലൈവിലൂടെ രാജിപ്രഖ്യാപിക്കാനായിരുന്നു ഉദ്ധവിന്റെ തീരുമാനം. കൂടുതല്‍പേര്‍ വിമതക്യാമ്പിലേക്ക് പോകുമെന്ന വിശ്വാസവും ഉദ്ധവിനുണ്ടായിരുന്നു. എന്നാല്‍ രാജി അരുതെന്ന് മഹാവികാസ് അഘാടി സഖ്യത്തിലെ 'ഏറ്റവും മുതിര്‍ന്ന നേതാവ്' അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നെന്ന് രഹസ്യവൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ തൊട്ടുപിറ്റേന്നും ഉദ്ധവ് രാജി പ്രഖ്യാപനത്തിനൊരുങ്ങി. യാത്രപറച്ചിലന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുക പോലുമുണ്ടായെന്നും രഹസ്യവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സമയവും 'മുതിര്‍ന്ന നേതാവ്' ഇടപെടല്‍ നടത്തിയെന്നും ഉദ്ധവിനെ പിന്തിരിപ്പിച്ചെന്നും രഹസ്യവൃത്തങ്ങള്‍ വ്യക്തമാക്കി. പിന്മാറുന്നതിന് പകരം പ്രശ്‌നത്തെ ശാന്തമായും തന്ത്രപരമായും നേരിടാന്‍ അദ്ദേഹം ഉദ്ധവിനോടു പറഞ്ഞെന്നാണ് വിവരം.

Content Highlights: uddhav thackeray wanted to resign twice, but alliance leader stopped him says reports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented