'മോദിയുടെ ആ വാഗ്ദാനം മുന്നറിയിപ്പാണ്'; മഹാരാഷ്ട്രയില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് ഉദ്ധവ്


എന്നാല്‍, ഉദ്ധവിന്റെ പരാമര്‍ശത്തെ ബി.ജെ.പി. തള്ളിക്കളഞ്ഞു.

ഉദ്ധവ് താക്കറെ | Photo: ANI

മുംബൈ: മഹാരാഷ്ട്രയില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന പ്രവചനവുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മുംബൈയില്‍ പാര്‍ട്ടിയുടെ നിയമസഭാ
മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു താക്കറെ. പാര്‍ട്ടി വക്താവ് അരവിന്ദ് സാവന്താണ് ഉദ്ധവ് താക്കറെ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതായി യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചത്.

'മഹാരാഷ്ട്രയ്ക്കായി രണ്ടുലക്ഷം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നേരന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് സൂചനനല്‍കുന്നത് ഒരു ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വാഗ്ദാനങ്ങള്‍കൊണ്ടും പ്രഖ്യാപനങ്ങള്‍ക്കൊണ്ടും വോട്ടര്‍മാരെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതിന് സമാനമാണിത്.'- ദക്ഷിണ മുംബൈ എം.പി. കൂടിയായ അരവിന്ദ് സാവന്ത് പറഞ്ഞു.



ഭരണഘടനാവിരുദ്ധമായ സര്‍ക്കാരാണ് നിലവിലുള്ളത്. സുപ്രീംകോടതി തീരുമാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ വിധി അറിയാന്‍ സാധിക്കും. അതുകൊണ്ടാണ് തയ്യാറിയിരിക്കാന്‍ ആവശ്യപ്പെട്ടതെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഉദ്ധവിന്റെ പരാമര്‍ശത്തെ ബി.ജെ.പി. തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് അവര്‍ അവകാശപ്പെട്ടു. പ്രത്യയശാസ്ത്രത്തില്‍ നിന്നും വ്യതിചലിച്ചുപോയ ഉദ്ധവ് പക്ഷം പ്രവര്‍ത്തകരുടെ ആത്മവീര്യം ഉയര്‍ത്താന്‍വേണ്ടി നടത്തിയ പ്രസ്താവനയാണിതെന്നായിരുന്നു ഷിന്ദേ പക്ഷത്തിന്റെ പ്രതികരണം.

നിലവിലെ നിയമസഭയ്ക്ക് രണ്ടുവര്‍ഷം കൂടി കാലാവധിയുണ്ട്. ശിവസേന ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എ. ആയശേഷം ഷിന്ദേയ്ക്കൊപ്പം ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ടവര്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് നേരത്തേതന്നെ ഉദ്ധവ് പക്ഷം ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തിന് അനുവദിച്ച വലിയ പദ്ധതികള്‍ പലതും ഗുജറാത്തിലേക്ക് വഴിമാറ്റാന്‍ ഷിന്ദേ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ഉദ്ധവ് പക്ഷം ആരോപിച്ചിരുന്നു. 1.54 ലക്ഷം കോടി രൂപയുടെ വേദാന്ത ഫോക്സ്‌കോണ്‍ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാണശാലയും 22,000 കോടിയുടെ ടാറ്റാ എയര്‍ബസ് മിലിറ്ററി വിമാനനിര്‍മ്മാണശാലയും ഗുജറാത്തിലേക്ക് വഴിമാറ്റി എന്നായിരുന്നു ആരോപണം. ഇതിനിടെയാണ് പ്രധാനമന്ത്രി രണ്ടുലക്ഷം കോടിയുടെ പദ്ധതികള്‍ മഹാരാഷ്ട്രയക്ക് അനുവദിച്ചത്. എന്നാല്‍, തുക പ്രഖ്യാപിക്കുകമാത്രമാണ് ചെയ്തതെന്നും ഏത് പദ്ധതികള്‍ക്കാണ് തുക അനുവദിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ലെന്നും അരവിന്ദ് സാവന്ത് ആരോപിക്കുന്നു.

Content Highlights: Uddhav asks party workers to be ready for mid-term polls in Maharashtra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented