'ഇടുങ്ങിയ ചിന്താഗതി ഇല്ല'; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുര്‍മുവിനെ ശിവസേന പിന്തുണയ്ക്കുമെന്ന് ഉദ്ധവ്


മുര്‍മുവിനെ പിന്തുണയ്ക്കുമെന്നും എന്നാല്‍ അത് ബിജെപിക്കുള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നുമാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഉദ്ധവ് താക്കറെ |ഫോട്ടോ:PTI

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിര്‍ണായ തീരുമാനവുമായി വിമത നീക്കത്തിലൂടെ പ്രതിസന്ധിയിലായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാനാണ് ശിവസേനയുടെ തീരുമാനം.

ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ശിവസേന എംപിമാര്‍ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് തീരുമാനമെടുത്തിരിക്കുന്നത്. ശിവസേനയുടെ ആകെയുള്ള 22 എംപിമാരില്‍ 16 പേരാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സ്ത്രീ എന്ന പരിഗണനയില്‍ മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ഉദ്ധവിനോട് ആവശ്യപ്പെട്ടത്.

അതേ സമയം സേനാ എംപിമാര്‍ തന്നെ സമര്‍ദ്ദത്തിലാക്കിയെന്ന റിപ്പോര്‍ട്ടുകളെ ഉദ്ധവ് തള്ളി. ഇതാദ്യമായാണ് ഒരു ആദിവാസി സ്ത്രീക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാകാന്‍ അവസരം ലഭിക്കുന്നതെന്ന് തന്റെ പാര്‍ട്ടിയിലെ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള നേതാക്കള്‍ പറഞ്ഞു. ഒരു സേനാ എംപിയും തന്നെ സമ്മര്‍ദ്ദത്തിലാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'യഥാര്‍ത്ഥത്തില്‍ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം അനുസരിച്ച് ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഇടുങ്ങിയ ചിന്താഗതിക്കാരല്ല' - ഉദ്ധവ് പറഞ്ഞു.

മുര്‍മുവിനെ പിന്തുണയ്ക്കുമെന്നും എന്നാല്‍ അത് ബിജെപിക്കുള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നുമാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.

സേനയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരേയും അടര്‍ത്തി കൊണ്ട് ബിജെപിക്കൊപ്പം ചേര്‍ന്ന്‌ ഏക്‌നാഥ് ഷിന്ദേ നടത്തിയ അട്ടിമറിയില്‍ ഉദ്ധവ് താക്കറെയ്ക്ക് അധികാരം നഷ്ടമായിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം കഴിഞ്ഞ ദിവസം സേന എംപിമാരുടെ നിര്‍ണായക യോഗം നടന്നിരുന്നു. 19 ലോക്‌സഭാ അംഗങ്ങളും മൂന്ന് രാജ്യസഭാ അംഗങ്ങളും അടക്കം 22 എംപിമാരാണ് ശിവസേനക്കുള്ളത്. ഇതില്‍ ആറു പേര്‍ ഷിന്ദേ പക്ഷത്തോടൊപ്പമാണ്. ഇവര്‍ നേരത്തെ തന്നെ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ധവ് വിളിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷിക്കുന്ന 16 എംപിമാരും മുര്‍മുവിനെ പിന്തുണയ്ക്കാനാണ് ആവശ്യപ്പെട്ടത്.

നേരത്തെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ തിരഞ്ഞെടുത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ശിവസേനയും പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. ശിവസേനയെ കൂടാതെ മറ്റു നിരവധി എന്‍ഡിഎ ഇതര പാര്‍ട്ടികളും മുര്‍മുവിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്.

Content Highlights: Uddhav Thackeray's Shiv Sena To Back NDA's Droupadi Murmu For President

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented