Photo : Twitter / @sahiljoshi
മുംബൈ: ശിവസേന സ്ഥാപകനേതാവ് ബാല്‍താക്കറെയുടെ പേരക്കുട്ടിയും ഉദ്ധവ് താക്കറെയുടെ ജ്യേഷ്ഠസഹോദരപുത്രനുമായ നിഹാര്‍ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയെ സന്ദര്‍ശിച്ചു. ഷിന്ദെയ്ക്ക് എല്ലാ വിധ പിന്തുണയും നിഹാര്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ബാല്‍ താക്കറെയുടെ മൂത്തപുത്രന് ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാര്‍ താക്കറെ. ബിന്ദു മാധവ് താക്കറെയെ പോലെ തന്നെ രാഷ്ട്രീയരംഗത്ത് സജീവമല്ല നിഹാര്‍ താക്കറെ. എന്നാല്‍ നിഹാറിന്റെ ഷിന്ദെസന്ദര്ശനം രാഷ്ട്രീയപ്രവേശനമായാണ് രാഷ്ട്രീയലോകം വിലയിരുത്തുന്നത്. മുംബൈയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ് നിഹാര്‍. ബിജെപി നേതാവ് ഹര്‍ഷ് വര്ധന് പാട്ടീലിന്റ മകള്‍ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ.
ബാല്‍ താക്കറെയുടെ പുത്രന്മാരില് ഉദ്ധവ് താക്കറെ മാത്രമാണ് രാഷ്ട്രീയനേതൃത്വത്തിലേക്കെത്തിയത്. ബിന്ദുമാധവ് താക്കറെ ഒരു സിനിമാ നിര്‍മാതാവായിരുന്നു. മറ്റൊരു മകനായ ജയ്ദേവ് താക്കറെയും റാഷ്ട്രീയത്തില്‍ തത്പരനായിരുന്നില്ല. ബിന്ദുമാധവ് താക്കറെ 1996 ല്‍ ഒരു റോഡപകടത്തിലാണ് മരിച്ചാണ്. താക്കറെ പുത്രന്മാരുടെ കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പം വളരെ കുറവാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..