ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്ദേ | Photo : PTI
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദേമുംബൈയിലേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ ശക്തമായ നീക്കത്തിനൊരുങ്ങിയാണ് ഷിന്ദേയുടെ മടക്കമെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ, സ്വന്തം പക്ഷത്തുനിന്ന് വിട്ടുപോയ 40 എംഎല്‍എമാര്‍ക്ക് ഉദ്ധവ് കത്തയച്ചു. ഗുവഹാട്ടിയില്‍ ആഡംബരഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാര്‍ തങ്ങളുടെ നേതാവായി ഷിന്ദേയെ അവരോധിച്ചതിനും ഭാവി തീരുമാനം കൈക്കൊള്ളുന്നതിന് ഷിന്ദേയെ അധികാരപ്പെടുത്തിയതിനും പിന്നാലെയാണിത്. മുംബൈയിലേക്ക് മടങ്ങിയെത്തണമെന്നാണ് ഉദ്ധവ്, വിമതഎംഎല്‍എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് ഒരു മാര്‍ഗം കണ്ടെത്താമെന്നും ഉദ്ധവ് വികാരനിര്‍ഭരമായ കത്തില്‍ പറയുന്നു.
ഷിന്ദേ 'കടത്തിയ' എംഎല്‍എമാരെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചാല്‍ നിലവിലെ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്നാണ് ഉദ്ധവും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന എംഎല്‍എമാരും പ്രതീക്ഷിക്കുന്നത്.
16 ശിവസേന വിമത എം.എല്‍.എ.മാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വലിന്റെ നടപടി സുപ്രീംകോടതി കഴിഞ്ഞ ദിവസം താത്കാലികമായി തടഞ്ഞിരുന്നു. നോട്ടീസിന് മറുപടി നല്‍കാന്‍ എം.എല്‍.എ.മാര്‍ക്ക് ജൂലായ് 12-ന് വൈകീട്ട് അഞ്ചരവരെ സമയം നീട്ടിനല്‍കി. നേരത്തേ ഇത് ജൂണ്‍ 27 ആയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..