'അന്ന് അമിത് ഷാ വാക്കുപാലിച്ചിരുന്നെങ്കില്‍ അഘാടി സഖ്യം ഉണ്ടാവുമായിരുന്നില്ല'; പ്രതികരണവുമായി ഉദ്ധവ്


Uddhav Thackeray | Photo: PTI

മുംബൈ: മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രി അധികാരത്തിലേറിയതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 2019-ല്‍ അമിത് ഷാ വാക്ക് പാലിച്ചിരുന്നെങ്കില്‍ മഹാവികാസ് അഘാടി സഖ്യം ഉണ്ടാവുമായിരുന്നില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. 2019-ല്‍ ബിജെപിയുമായുള്ള തന്റെ 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ചതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു താക്കറെയുടെ പ്രതികരണം.

പുതിയ സര്‍ക്കാര്‍ രൂപീകരിച്ചവര്‍ ശിവസൈനികനെ തന്നെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നു. പണ്ട് ഇത് തന്നെയാണ് താന്‍ പറഞ്ഞത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി പങ്കിട്ടെടുക്കാം എന്നാണ് താനും അമിത് ഷായും തമ്മില്‍ തീരുമാനിച്ചത്. എന്നാല്‍ ബിജെപി ഇത് ലംഘിച്ചു. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിയുമായി സഖ്യമുണ്ടായിരുന്ന കാലത്ത് ഇത് ചെയ്യാതെ എന്തുകൊണ്ടാണ് ഇപ്പോള്‍ ബിജെപി ഇത് ചെയ്യുന്നത് എന്ന് ഉദ്ധവ് ചോദിച്ചു.

അധികാരത്തിന് വേണ്ടി ബിജെപി എന്നെ പിന്നില്‍ നിന്ന് കുത്തി. ബിജെപി-സേന സഖ്യമുണ്ടായിരുന്ന കാലം രണ്ടര വര്‍ഷം ശിവസേന മുഖ്യമന്ത്രി വേണമെന്ന് ഞാന്‍ നേരത്തെ ഷായോട് പറഞ്ഞിരുന്നു. അവര്‍ ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ മഹാവികാസ് അഘാടി സഖ്യം ഉണ്ടാവുമായിരുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം സേനയും ബിജെപിയും രണ്ടരവര്‍ഷം വീതം പങ്കിട്ട് ഭരിക്കുമെന്ന കരാര്‍ അമിത് ഷാ ലംഘിച്ചുവെന്നാണ് താക്കറെ ആരോപിച്ചത്. പിന്നാലെ സഖ്യം പിരിഞ്ഞ ശിവസേന തീര്‍ത്തും വിരുദ്ധ ആശയങ്ങളുള്ള കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യംചേര്‍ന്ന് മഹാവികാസ് അഘാടി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

വിമതനീക്കത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഉദ്ധവ് താക്കറെ രാജിവെച്ചത്. വിമത എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഏക്‌നാഥ് ഷിന്ദേ പുതിയ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

Content Highlights: Uddhav Thackeray On New Government

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented