വഞ്ചനയൊഴികെ മറ്റെന്തും സഹിക്കും; ഉദ്ധവിനെ പാഠം പഠിപ്പിക്കണം - ബിജെപി യോഗത്തില്‍ അമിത് ഷാ


മുംബൈയിൽ നടന്ന യോഗത്തിൽ അമിത് ഷായും ദേവേന്ദ്ര ഫഡ്‌നവിസും | Photo : Twitter / @ANI

മുംബൈ: ബിജെപിയെ വഞ്ചിച്ച ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെ 'പാഠം പഠിപ്പിക്കണ'മെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പ്രസ്താവിച്ചത്. രാഷ്ട്രീയത്തില്‍ വഞ്ചനയൊഴികെ മറ്റേതുസംഗതിയും പൊറുക്കാവുന്നതാണെന്നും അമിത് ഷാ പറഞ്ഞു.

സ്വന്തം പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കിയതിനും മഹാരാഷ്ട്രയില്‍ അടുത്തിടെ അരങ്ങേറിയ രാഷ്ട്രീയസംഭവങ്ങള്‍ക്കും ഉദ്ദവ് താക്കറെയെ അമിത് ഷാ കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയതും
പാര്‍ട്ടിപ്രവര്‍ത്തകരെ എതിരാക്കിയതും താക്കറെയുടെ 'അത്യാഗ്രഹ'മാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയെയും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേ വഞ്ചിച്ചതുകൂടാതെ മഹാരാഷ്ട്രയിലെ ജനവിധിയെ
അവഹേളിക്കുക കൂടിയാണ് താക്കറെ ചെയ്തതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അധികാരത്തിന് വേണ്ടിയുള്ള അത്യാഗ്രഹമാണ് താക്കറെയുടെ പാര്‍ട്ടിയെ ഭിന്നിപ്പിച്ചതെന്നും ബിജെപി ഒരിക്കലും താക്കറെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. രാഷ്ട്രീയത്തില്‍ ചതി ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും വരാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിലൂടെ താക്കറെയ്ക്ക് തക്കതായ മറുപടി നല്‍കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശത്തില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി 150 സീറ്റുകള്‍ നേടുമെന്നും അമിത് ഷാ അവകാശപ്പെട്ടു. 'പ്രത്യയശാസ്ത്രത്തെ ഒറ്റുന്ന താക്കറെയുടെ പാര്‍ട്ടിക്കൊപ്പമല്ല, മോദിജി നേതൃത്വം നല്‍കുന്ന ബിജെപിക്കൊപ്പമാണ് ജനങ്ങള്‍'-അമിത് ഷാ പ്രസ്താവിച്ചു.

Content Highlights: Uddhav Thackeray, Needs To Be Taught A Lesson, Amit Shah, Maharashtra, BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented