ഉദ്ദവ് താക്കറെ | Photo: ANI
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗൺ ഏര്‍പ്പെടുത്തണമെന്ന് എല്ലാ മന്ത്രിമാരും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നാളെ തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപെ.
" നാളെ രാത്രി എട്ട് മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗൺ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. എല്ലാ മന്ത്രിമാരും ചേര്‍ന്നാണ് മുഖ്യമന്ത്രിയോട് ഇക്കാര്യം അഭ്യര്‍ഥിച്ചത്. ഇപ്പോള്‍ ഇത് അദ്ദേഹത്തിന്റെ പരിഗണനയിലാണ്", രാജേഷ് തോപെ പറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന വരുന്നത് തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ഉടന്‍തന്നെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ഈ മാസം ആദ്യം സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ ദിവസേന 50,000 ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച 58,924 കോവിഡ് കേസുകളും 351 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Uddhav Thackeray Decision On Lockdown Tomorrow: Maharashtra Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..