'സ്വാഭാവിക നീതിയുടെ ലംഘനം'; ചിഹ്നം മരവിപ്പിച്ച തിര. കമ്മിഷന്‍ നടപടിക്കെതിരേ ഉദ്ധവ്‌ ഹൈക്കോടതിയില്‍


ഉദ്ദവ് താക്കറെ|PTI

ന്യൂഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ ഉദ്ധവ്‌ താക്കറെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പാര്‍ട്ടിയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച കമ്മിഷന്‍ നടപടിക്കെതിരെയാണ് താക്കറെ കോടതിയെ സമീപിച്ചത്. ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ വിഭാഗവും സമീപിച്ചതിന് പിന്നാലെയാണ് കമ്മിഷന്‍ ചിഹ്നവും പേരും മരവിപ്പിച്ചത്.

അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു കമ്മിഷന്‍ നടപടി. തിരഞ്ഞെടുപ്പില്‍ ഇരുവിഭാത്തോടും പുതിയ ചിഹ്നം സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്വാഭാവിക നീതിയുടെ ലംഘനമാണ് കമ്മിഷന്‍ നടപടിയെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കമ്മിഷന്‍ ചിഹ്നം മരവിപ്പിച്ചതെന്നും താക്കറെ ഹര്‍ജിയില്‍ പറയുന്നു. 1966-ല്‍ പാര്‍ട്ടിയുടെ തുടക്കം മുതല്‍ തങ്ങള്‍ ഉപയോഗിച്ചു പോരുന്ന ചിഹ്നമാണിത്. ചിഹ്നം മരവിപ്പിക്കുന്നതില്‍ കമ്മിഷന്‍ അനാവശ്യ തിടുക്കം കാണിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.



അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയ ചിഹ്നവും പേരും നല്‍കാന്‍ കമ്മിഷന്‍ ഇരുവിഭാഗങ്ങളോടും നിര്‍ദ്ദേശിച്ചിരുന്നു. ശിവസേന ബാലസാഹിബ് താക്കറെ, ശിവസേന ഉദ്ധവ്‌ ബാലസാഹിബ് താക്കറെ, ശിവസേന പ്രബോധങ്കര്‍ താക്കറെ എന്നീ പേരുകളും ത്രിശൂലം, ഉദയസൂര്യന്‍, ടോര്‍ച്ച് എന്നീ ചിഹ്നങ്ങളുമാണ് താക്കറെ പക്ഷം സമര്‍പ്പിച്ചത്.

Content Highlights: Uddhav Thackeray Challenges Poll Panel Move On Shiv Sena Symbol, Name


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented