അയോഗ്യരാക്കി വരുതിയിലാക്കാന്‍ ഉദ്ധവ്: വിമതരുടെ ഭാര്യമാരെ വിളിച്ച് രശ്മി താക്കറെ


ഉദ്ധവ് താക്കറെയും ഗുവാഹാട്ടിയിലെ ഹോട്ടലില്‍ താമസിക്കുന്ന എംഎല്‍എമാര്‍ക്ക് നിരന്തരം സന്ദേശം അയക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഉദ്ധവ് താക്കറേയും ഭാര്യ രശ്മി താക്കറെയും | Photo: ANI

ഗുവാഹാട്ടി: മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നതിനിടെ വിമത എംഎല്‍എമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണ് ശിവസേന നേതാക്കള്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ ഉള്‍പ്പെടെ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. താക്കറെയുടെ ഭാര്യ രശ്മി താക്കറെ വിമത എംഎല്‍എമാരുടെ ഭാര്യമാരെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും എംഎല്‍എമാരോട് തിരിച്ചുവരാനായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഉദ്ധവ് താക്കറെയും ഗുവാഹാട്ടിയിലെ ഹോട്ടലില്‍ താമസിക്കുന്ന എംഎല്‍എമാര്‍ക്ക് നിരന്തരം സന്ദേശം അയക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ ശിവസേനയുടെയും അതിന്റെ സ്ഥാപകന്‍ അന്തരിച്ച ബാലാസാഹേബ് താക്കറെയുടെയും പേര് ഉപയോഗിക്കുന്നതില്‍ നിന്ന് മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനയെയോ വിഭാഗത്തെയോ തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സേനാ നേതാക്കളുമായി ശനിയാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ഇതിനിടെ വിമതപക്ഷത്തുള്ള 16 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ തുടക്കം കുറിച്ചു. മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എംഎല്‍എമാര്‍ക്കൊപ്പം ഏകനാഥ് ഷിന്ദേ സംസ്ഥാനം വിട്ടുപോയതാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. ഇവര്‍ ഇപ്പോള്‍ ഗുവാഹത്തിയിലെ ഒരു ഹോട്ടലില്‍ ക്യാമ്പ് ചെയ്യുകയാണ്.

സ്വതന്ത്രര്‍ ഉള്‍പ്പെടെ കൂടുതല്‍ എംഎല്‍എമാര്‍ ഷിന്ദേ നയിക്കുന്ന വിമത ക്യാമ്പില്‍ ചേര്‍ന്നിട്ടുണ്ട്. ഇന്നുച്ചയ്ക്ക് 12 മണിക്ക് ഗുവാഹാട്ടിയിലുള്ള വിമത എംഎല്‍എമാരുടെ യോഗം നടക്കും. തുടര്‍നിലപാടും തന്ത്രങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത് എന്നാണ് സൂചനകള്‍.


Content Highlights: Uddhav's wife Rashmi contacts wives of rebels to convince them to return

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented