ഉദയ്പുര്‍;പ്രതികള്‍ക്ക് വിദേശ ബന്ധമുള്ളതായി വിവരമെന്ന് ഗെഹ്‌ലോത്, ഭീഷണിയുണ്ടായെന്ന് ഭാര്യ


കൊലപാതകികളെ പെട്ടെന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍മാരായ തേജ്പാല്‍, നരേന്ദ്ര, ഷൗക്കത്ത്, വികാസ്,ഗൗതം എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് അറിയിച്ചു.

അശോക് ഗെഹ്‌ലോത്

ജയ്പുര്‍: പ്രവാചകനിന്ദാ പരാമര്‍ശം നടത്തിയ ബിജെപി മുന്‍വക്താവ്‌ നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ. പോസ്റ്റിട്ടത്തിന് ശേഷം കൊലപാതക ഭീഷണി വന്നുകൊണ്ടിരുന്നു. ജോലിക്ക് പോവാന്‍ പറ്റിയിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കട തുറന്നപ്പോഴാണ് അക്രമണമുണ്ടായതെന്നും ജഷോദ പറഞ്ഞു.

തയ്യല്‍കടയില്‍ വസ്ത്രത്തിന് അളവെടുക്കാനെന്ന പേരില്‍ രണ്ടുപേര്‍ എത്തുകയായിരുന്നു. അളവെടുക്കുന്നതിനിടെ വലിയ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ജഷോദ വ്യക്തമാക്കി. കൊലപാതകത്തിനിടെ കൂടെയുണ്ടായിരുന്നയാള്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പിടിച്ച ശേഷം മോട്ടോര്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെന്നും ഇവര്‍ വ്യക്തമാക്കി.

ഇതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തു. ഭീതി പടര്‍ത്തുകയെന്ന ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനമായിരുന്നു ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അശോക് ഗെഹ്‌ലോത് ട്വിറ്ററില്‍ കുറിച്ചു. അറസ്റ്റിലായ രണ്ടു പേരുടേയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധവും പുറത്തുവരുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എ അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

കൊലപാതകികളെ അതിവേഗം അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍മാരായ തേജ്പാല്‍, നരേന്ദ്ര, ഷൗക്കത്ത്, വികാസ്,ഗൗതം എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് അറിയിച്ചു.

Content Highlights: Udaipur Tailor Murder A Terror Attack; Mourning Wife Explains His Last Days

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented