ഉദയ്പുർ കൊലപതാകത്തിൽ പിടിയിലായ പ്രതികൾ |ഫോട്ടോ:ANI
ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ ഭീകരസംഘടനകളുടെ പങ്കാളിത്തം കണ്ടെത്താനായിട്ടില്ലെന്ന് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ആവര്‍ത്തിച്ചു. എന്നാല്‍, രാജസ്ഥാന്‍ പോലീസിലെ ഭീകരവിരുദ്ധസേന (എ.ടി.എസ്.) ഈ നിലപാട് തള്ളി.
അറസ്റ്റിലായവരിലൊരാള്‍ പാകിസ്താന്‍കാരുമായി ബന്ധം പുലര്‍ത്തിയതിന് വ്യക്തമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തില്‍ എന്‍.ഐ.എ.യുടെ നിലപാട് ബാലിശമാണെന്നും അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ത്തന്നെ ഭീകരബന്ധം തള്ളുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ലെന്നും എ.ടി.എസ്. അധികൃതര്‍ തുറന്നടിച്ചു.
കനയ്യലാലിനെ വധിക്കുന്നതിന്റെ വീഡിയോദൃശ്യം അറസ്റ്റിലായ ഘൗസ് മുഹമ്മദ് പാകിസ്താനിലെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. 'ലഭിച്ച ഉത്തരവുകള്‍ അതേപടി നടപ്പാക്കി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റുചെയ്തതെന്നും എ.ടി.എസ്. അധികൃതര്‍ പറയുന്നു.
ഘൗസിന് ഭീകരപ്രവര്‍ത്തനപശ്ചാത്തലമുള്ള ഒമ്പതു പാകിസ്താന്‍ പൗരന്മാരുമായി ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിനുമുമ്പും ശേഷവും പാകിസ്താനില്‍നിന്ന് ഒട്ടേറെ ഫോണ്‍കോളുകള്‍ ഇയാളെ തേടിയെത്തി. ഉദയ്പുര്‍ സെക്ടര്‍ 11-ലെ ഒരു ബിസിനസുകാരനെ വധിക്കാനും ഇയാള്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നു -എ.ടി.എസ്. വൃത്തങ്ങള്‍ പറഞ്ഞു.
കൊലപാതകം നടത്തി വീഡിയോ സാമൂഹികമാധ്യമങ്ങളിലിട്ട റിയാസ് അഖ്താരി, ഘൗസ് മുഹമ്മദ് എന്നിവരെയും കൂട്ടാളികളായ ആസിഫ്, മൊഹ്‌സീന്‍ എന്നിവരെയും അജ്‌മേറിലെ ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളുള്ള ജയിലില്‍നിന്ന് ശനിയാഴ്ച എന്‍.ഐ.എ. ഏറ്റുവാങ്ങി. ജയ്പുരിലെ പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പത്തുദിവസം പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കൊല്ലപ്പെട്ട കനയ്യലാലിന്റെ വീട് സന്ദര്‍ശിച്ച ബി.ജെ.പി. നേതാവ് കപില്‍മിശ്ര കുടുംബത്തിന് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു. പൊതുജനങ്ങളില്‍നിന്ന് സംഭാവനയായാണ് പാര്‍ട്ടി പണം കണ്ടെത്തുക.
ജയ്പുര്‍ എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ കനയ്യവധക്കേസ് പ്രതികള്‍ക്ക് അഭിഭാഷകരുടെ മര്‍ദനമേറ്റു. മുദ്രാവാക്യം വിളിച്ചും ശാപവചനങ്ങളുതിര്‍ത്തുമാണ് കോടതിവളപ്പില്‍ കൂടിനിന്ന അഭിഭാഷകരില്‍ ചിലര്‍ കൈയേറ്റം ചെയ്തത്.
Content Highlights: udaipur murder-NIA says no evidence of terror link
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..