പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
റായ്പുര്‍: കത്തിയ വിഷപ്പാമ്പിനെ കഴിച്ച രണ്ടു യുവാക്കള്‍ ആശുപത്രിയില്‍. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡെ എന്നിവർ വെള്ളിക്കെട്ടന് (Indian Krait) വിഭാഗത്തില്‍പ്പെടുന്ന പാമ്പിന്റെ തലഭാഗവും വാലുമാണ് ചുട്ടുകഴിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇരുവരെയും ബന്ധുക്കൾ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാല്‍ഭാഗവുമാണ് ഭക്ഷിച്ചത്. ഇതിനുശേഷം ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതില്‍ രാജുവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. കുടുംബാംഗങ്ങളിലാരാള് പാമ്പിനെ പിടികൂടി തീയിലേക്ക് എറിഞ്ഞു. തുടര്‍ന്ന് പാതി കത്തിയ പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു. അല്പസമയത്തിന് ശേഷം ഇതുവഴി വന്ന മദ്യലഹരിയിലായിരുന്ന ഗുഡ്ഡു ആനന്ദും രാജു ജാങ്ഡെയും പാമ്പിനെ ഭക്ഷിക്കുകയായിരുന്നു.
Content Highlights: Two Youths Consume Poisonous Snake, Admitted to Hospital in Chhattisgarh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..