ചെന്നൈ: ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് വയസുകാരി ടി വി തലയിൽ വീണ്  മരിച്ചു. ചെന്നൈ അയനാവരത്തിൽ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. ടി വി സ്ഥാപിച്ചിരുന്ന മേശക്ക് സമീപത്തായാണ് കുട്ടി ഉറങ്ങിയിരുന്നത്. ടി വിക്ക് മുകളിലേക്ക് പൂച്ച ചാടുകയും ടിവി മറിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയുമായിരുന്നു.

കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:two year old girl died after tv set fall on her