പിറന്നാളാഘോഷത്തിന്റെ തിരക്കില്‍ കുടുംബം; 2 വയസ്സുകാരന്‍ മുറ്റത്തെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു


പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ

പുണെ: മഹാരാഷ്ട്രയില്‍ രണ്ട് വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ഞിന്റെ പിറന്നാളാഘോഷത്തിനായി കുടുംബാംഗങ്ങളുടെ ഒത്തുചേരലിനിടെയാണ് ദാരുണസംഭവമുണ്ടായത്. ലോനാവാലയിലെ ഒരു വിനോദസഞ്ചാര ബംഗ്ലാവിലാണ് അപകടമുണ്ടായതെന്ന് പോലീസ് വക്താവ് ചൊവ്വാഴ്ച അറിയിച്ചു.

ജൂലായ് 13- നായിരുന്നു അപകടം. അടുത്ത ദിവസം നടക്കാനിരുന്ന കുഞ്ഞിന്റെ രണ്ടാം പിറന്നാളാഘോഷത്തിനായി കുടുംബാംഗങ്ങള്‍ ബംഗ്ലാവ് ബുക്ക് ചെയ്തിരുന്നു. കുട്ടിയുടെ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആഘോഷത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന കുഞ്ഞ് ബംഗ്ലാവിന് പുറത്തുള്ള നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

കുട്ടിയെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ മനസ്സിലാക്കിയ ഉടനെ തന്നെ തിരച്ചിലാരംഭിച്ചെങ്കിലും കുളത്തിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടമരണമെന്ന നിലയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

Content Highlights: Two Year Old Boy Drowns, Birthday Party, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented