ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഇന്ന് മാത്രം നാല് ഭീകരരെയാണ് കശ്മീരില്‍ സൈന്യം വധിച്ചത്. 

ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിലും രണ്ട് ഭീകരരെ വധിച്ചിരുന്നു. ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യുവരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബയുമായി സഹകരിക്കുന്ന ടി.ആര്‍.എഫ് എന്ന സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റുമുട്ടലുകളില്‍ 15ല്‍ അധികം ഭീകരരെ വധിച്ചതായി കശ്മീര്‍ സോണ്‍ ഐ.ജി വിജയ് കുമാര്‍ പറഞ്ഞു.

Content Highlights: two terrorists killed in Kashmir