ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അവനീരാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. 

ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരവാദികള്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.

content highlights: two terrorists killed in encounter at shopian