കശ്മീര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്കും ഒരു സൈനികനും പരിക്കേറ്റു. കഴിഞ്ഞ 14 ദിവസമായി പൂഞ്ചില്‍ സൈന്യവും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

രണ്ടാഴ്ചയായി നടക്കുന്ന ഏറ്റുമുട്ടലില്‍ ഒന്‍പത് സൈനികര്‍ വീരമൃത്യുവരിച്ചു. ഇതേത്തുടര്‍ന്ന് ഭീകരവാദികളെ അമര്‍ച്ചചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടെ, കശ്മീരില്‍ അമിത് ഷായുടെ സന്ദര്‍ശനം തുടരുകയാണ്.

ജമ്മു കശ്മീര്‍ ഐഐടിയുടെ ശിലാസ്ഥാപനം അമിത്ഷാ ഇന്ന് നിര്‍വഹിക്കും. ഇന്ന് ഉച്ചയ്ക്ക് അമിത് ഷാ ഇവിടെ ഒരു പൊതുറാലിയേയും അഭിസംബോധന ചെയ്യുന്നുണ്ട്.  

Content Highlights: two policemen and a soldier injured in Kashmir​