അപകടം നടന്ന സ്ഥലം
കോയമ്പത്തൂര്‍: കുറ്റാലത്ത് വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. അധികമായി വെള്ളമെത്തിയതാണ് അപകടത്തിന് കാരണം. പത്തോളം പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. അഞ്ചു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ അപകടം. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരു കിലോമീറ്റര്‍ അകലെനിന്നാണ് ലഭിച്ചത്. പെരമ്പൂര്‍ വിജയ കുമാറിന്റെ ഭാര്യ മല്ലിക (46), കടലൂര്‍ പണ്‍റുട്ടി കലാവതി (60) എന്നിവരാണ് മരിച്ചത്.
മൂന്ന് സ്ത്രീകള്‍ ഒഴുക്കില്‍പ്പെട്ടുവെങ്കിലും ഇവര്‍ നീന്തി രക്ഷപെട്ടതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. രാത്രിയായത് കാരണം തത്കാലം തിരച്ചില്‍ നിര്‍ത്തി.
ജില്ലാ കളക്റ്റര്‍ ആകാശ്, എസ്.പി. ആര്. കൃഷ്ണരാജ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം നല്കാന് സര്‍ക്കാരിന് കളക്ടര്‍ ശുപാര്‍ശ നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..