മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയ 37-കാരനും അമേരിക്കയില്‍നിന്ന് മടങ്ങിയെത്തിയ 36 വയസ്സുള്ള ഇദ്ദേഹത്തിന്റെ സുഹൃത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം പത്തായി.

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ക്കും ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് പട്ടികയില്‍പ്പെട്ട അഞ്ചുപേരെയും ലോ റിസ്‌ക് പട്ടികയില്‍പ്പെട്ട 315 പേരെയും കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം രാജ്യത്ത് ഇതുവരെ 23 പേരിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

content highlights: two more tested postive for omicron in maharashtra