സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ  അനുമതിതേടി യുവാക്കൾ സുപ്രീം കോടതിയിൽ


ബി. ബാലഗോപാൽ/ മാതൃഭൂമി ന്യൂസ് 

ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ ഒമ്പതാം വാർഷികത്തിൽ ഇരുവരും വിവാഹിതരായി. 2021 ഡിസംബറിൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നാരോപിച്ചാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Supriyo Chakraborty and Abhay Dang | Photo: https://www.instagram.com/chakraborty.supriyo/

ന്യൂഡൽഹി: സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിതേടി യുവാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ഹൈദരാബാദിൽ നിന്നുള്ളവരാണ് യുവാക്കള്‍. 1954 ലെ സ്‌പെഷ്യൽ മാരിയേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

സുപ്രിയോ ചക്രവർത്തി, അഭയ് ദങ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പത്ത് വർഷമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഇരുവരും കോവിഡ് ബാധിതരായിരുന്നു. തുടർന്നാണ് വിവാഹിതരാകാൻ തീരുമാനിച്ചത്.ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ ഒമ്പതാം വാർഷികത്തിൽ ഇരുവരും വിവാഹിതരായി. 2021 ഡിസംബറിൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ സ്വവർഗ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരോട് വിവേചനപരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യത്യസ്ത ജാതിയിലും, മതത്തിലുംപെട്ടവരുടെ വിവാഹം സുപ്രീം കോടതി ഭരണഘടനാപരമായ പരിരക്ഷ നൽകിയിട്ടുണ്ട്. അതുപോലെ സ്വവർഗ വിവാഹത്തിനും ആ പരിരക്ഷ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഒമ്പത് ഹർജികൾ കേരള ഹൈക്കോടതി ഉൾപ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുണ്ട്.

Content Highlights: Two Men Move Supreme Court Seeking Recognition of SAME-SEX MARRIAGE Under the Special Marriage Act


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented