രാമേശ്വരം:  ശ്രീലങ്കയില്‍നിന്ന് കടല്‍മാര്‍ഗം തമിഴ്‌നാട് തീരത്തെത്തിയ രണ്ടുപേരെ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ടോടെ ഫൈബര്‍ ബോട്ടില്‍ ധനുഷ്‌കോടിക്ക് സമീപമെത്തിയ രണ്ട് പുരുഷന്മാരാണ് കോസ്റ്റ്ഗാര്‍ഡിന്റെ പിടിയിലായത്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണോ അതോ ശ്രീലങ്കന്‍ സ്വദേശികളാണോ എന്നകാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

മധുര സ്വദേശികളാണെന്നും ശ്രീലങ്കയില്‍നിന്ന് വരികയാണെന്നുമാണ് പിടിയിലായവര്‍ പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായവര്‍ ഏതെങ്കിലും അഭയാര്‍ഥികളെ ശ്രീലങ്കയില്‍ കൊണ്ടുവിട്ടതിന് ശേഷം തമിഴ്‌നാട്ടിലേക്ക് മടങ്ങിയവരാണെന്നാണ് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ സംശയം. രാമശ്വേരം മണ്ഡപം കോസ്റ്റ്ഗാര്‍ഡ് സ്‌റ്റേഷനില്‍ ഇവരെ ചോദ്യംചെയ്തുവരികയാണ്. 

Content Highlights: two men in boat arrive near Dhanushkodi from SriLanka