പ്രധാനമന്ത്രി മോദി |Photo:PTI
ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന കോവിഡിനെതിരെ, ഒന്നല്ല, രണ്ട് 'മെയ്ഡ് ഇന്‍ ഇന്ത്യ' വാക്‌സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും ഉയര്‍ന്ന രോഗമുക്തി നിരക്കും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ന് ഒന്നല്ല, രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ കൊറോണ വൈറസ് വാക്‌സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണ്' മോദി പറഞ്ഞു. 16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ മനസ്സ് 'മാ ഭാരതി' കാരണം ബന്ധപ്പെട്ട് കിടക്കുന്നു. പോയവര്‍ഷം വിദേശത്ത് ഇന്ത്യന്‍ വംശജര്‍ വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങള്‍ നടത്തിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
പി.പി.ഇ കിറ്റ്, മാസ്‌ക്, വെന്റിലേറ്റര്‍ മുതലായ ഉപകരണങ്ങള്‍ നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് വന്നിരുന്നത്. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്. അഴിമതി തടയുന്നതിന് ഇന്ത്യ ഇന്ന് ടെക്‌നോളജി ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകള്‍ പറഞ്ഞു. എന്നാല്‍ യാഥാര്‍ഥ്യം, ഇന്ത്യ ഇന്ന് ശക്തവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി ഒന്നിച്ചുനില്‍ക്കുന്നു' മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെടുകയാണ്. പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ വികസ്വര രാജ്യത്തിനും നേതൃത്വം നല്‍കാമെന്ന് തങ്ങള്‍ തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..