അമൃത്സര്‍: പഞ്ചാബിലെ തരണ്‍ തരണില്‍ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. 15 പേർ മരിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികളുടെ മൊഴികൾ ശേഖരിച്ച് പോലീസ് അനൗദ്യോഗികമായി പറയുന്നത്.
ദല്‍ക്കേ ഗ്രാമത്തിനു സമീപം ശനിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. മതപരമായ ഘോഷയാത്രക്കിടെ പടക്കങ്ങള്‍ സൂക്ഷിച്ച വാഹനത്തിന് തീപിടിച്ചാണ് അപകടം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരുദ്വാരയില്‍ നിന്നാരംഭിച്ച ഘോഷയാത്ര ചബ്ബ ഗ്രാമത്തിലെ തഹ്ല സാഹിബ് ഗുരുദ്വാരയിലേക്കാണ് പുറപ്പെട്ടത്. ഇതിനിടെ ഘോഷയാത്ര ദല്‍ക്കേയിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പടക്കം സംഭരിച്ച വണ്ടിയില്‍ ഏഴോളം യുവാക്കള്‍ ഉണ്ടായിരുന്നു.
പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്‌പോടകവസ്തുക്കളിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നെന്ന് തരണ്‍ തരണ്‍ എസ്എസ്പി ധ്രുവ് ധാഹിയ പറഞ്ഞു. 15ഓളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
content highlights: Two killed in blast during religious procession in Punjab’s Tarn Taran