ജിതിൻ ജോസ്, സോനു സോണി
ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടില്‍ കെ.യു. ജോസിന്റെയും ആനിയുടെയും മകന് ജിതിന് ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും മകന് സോനു സോണി (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ ഇലക്ട്രോണിക്സിറ്റി മേല്‍പ്പാലത്തിന് സമീപത്തെ സര്‍വീസ് റോഡിലായിരുന്നു അപകടം.
ഇരുവരും ഇലക്ട്രോണിക്സിറ്റിയില്നിന്ന് ഹൊസ്കൂരിലെ താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തും ജിതിന് ഹെബ്ബഗുഡിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. എതിരേവന്ന ബൈക്കിലുണ്ടായിരുന്ന ശരത്, സന്തോഷ് എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെംഗളൂരുവില്‍ സി.സി.ടി.വി. ബിസിനസ് നടത്തിവരികയായിരുന്നു ജിതിന്. സഹോദരി: ജീതു ജോസ്. മൃതദേഹം സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കര്‍ണാടക പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പുതിയിടം ചെറുപുഷ്പ ദേവാലയ സെമിത്തേരിയില്‍. നഗരത്തിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ് സോനു. സഹോദരിമാര്‍: മിനു സോണി, സിനു സോണി. സംസ്കാരം പിന്നീട്.
Content Highlights: Two Malayalee youths were killed in bike accident in Bengaluru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..