ബെംഗളൂരു: കന്നട സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് താരങ്ങളെ കാണാതായി. വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന അനില്‍, രാഘവ് ഉദയ് എന്നിവരെയാണ് കാണാതായത്. ഹെലികോപ്റ്ററില്‍ നിന്നും തടാകത്തിലേക്ക് ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. സിനിമയിലെ നായകനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെട്ടു.

Read നവംബറും ഹെലികോപ്റ്റര്‍ ദുരന്തങ്ങളും

മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ നടക്കുന്നതിനിടെയാണ് അപകടം. ബെംഗളൂരുവില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് തടാകം. വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം.

നായകന്‍ ദുനിയാ വിജയും വില്ലന്മാരായ അനിലും രാഘവ് ഉദയും ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്നതായിരുന്നു സീന്‍. ചാടി അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ ദുനിയാ വിജയ് നീന്തി കരയ്‌ക്കെത്തി. എന്നാല്‍ anil, udayമുങ്ങിപ്പോയ മറ്റ് രണ്ടു പേരും പൊങ്ങിയില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ചിത്രീകരണത്തിന് മുമ്പ് ആവശ്യമായ സുരക്ഷാ മുന്‍ കരുതലുകളെടുത്തിരുന്നില്ലെന്നും ടേക്കിന് മുമ്പ് റിഹേഴ്‌സല്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മുങ്ങിപ്പോയ രണ്ടു പേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു എന്നാണ്‌ സൂചന.

നായകന് മാത്രമെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്രയും അപകടം നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സെറ്റില്‍ ആംബുലന്‍സ്‌, സ്പീഡ് ബോട്ട് തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.

ദുനിയാ വിജയിന്റെ മിക്കവാറും എല്ലാ ചിത്രങ്ങളിലേയും വില്ലനാണ് അനില്‍. ദുനിയാ വിജയ് ഫാന്‍സ് ക്ലബിന്റെ പ്രസിഡന്റുമാണ്. 

വളര്‍ന്നുവരുന്ന താരമാണ് രാഘവ് ഉദയ്. അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രതിനായക വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.