പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
പട്ന: ഡല്‍ഹിയില്‍ നിന്ന് പട്നയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാരെ പട്ന എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് സി.ഐ.എസ്.എഫിന്റെ സഹായത്തോടെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. മൂന്ന് പേര് ചേര്‍ന്ന് മദ്യപിക്കുകയും വിമാനജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു.
ഇന്‍ഡിഗോ 6ഇ- 6383 വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ മദ്യലഹരിയിലായിരുന്ന ഇവര്‍, യാത്രചെയ്ത 80 മിനിറ്റോളം മദ്യപാനത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ബഹളമുണ്ടാക്കിയതോടെ വിമാന ജീവനക്കാര്‍ വിവരം എയര്‍ ട്രാഫിക്ക് കണ്ട്രോളില് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്ത് എയര്‍പോര്‍ട്ട് പോലീസിന് കൈമാറി.
മൂന്നാമത്തെയാള്‍ കടന്നുകളഞ്ഞുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Content Highlights: Two IndiGo Flyers Arrested In Patna For Drinking On Domestic Flight
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..