ന്യൂഡൽഹി: പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട വരികയാണ്. രാവിലെ എട്ട് മണി മുതലാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ വന്നത്.

മെയ് 31-ന് രണ്ട് പാകിസ്താന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ചാരവൃത്തിക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യ എടുത്ത നിലപാടിനോടുള്ള തിരിച്ചടിയായി രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താന്‍ തിരിച്ചയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന വിവരം പുറത്തു വരുന്നത്. പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിക്കൊണ്ടു പോയതാവാനുള്ള സാധ്യതയും ഉണ്ട്.

content highlights: Two Indian High Commission officials missing in Pakistan