ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രണ്ട് തരത്തിലുള്ള ഇന്ത്യയുണ്ടെന്നും ഒരു കൂട്ടര് വീട്ടിലിരുന്ന് യോഗ ചെയ്യുകയും രാമായണം കാണുകയും ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര് വീടെത്താനും അതിജീവനത്തിനായും പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
'രണ്ട് ഇന്ത്യ. ഒന്ന്, വീട്ടില്‍ യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്തക്ഷാരി കളിക്കുന്നു. മറ്റൊന്ന് വീട്ടിലെത്താന്‍ ശ്രമിക്കുന്നു. അതിജീവനത്തിനായി പോരാടുന്നു, ഭക്ഷണമില്ലാതെ, പാര്‍പ്പിടമില്ലാതെ, സഹായമില്ലാതെ'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ യോഗ പരിശീലിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരുന്നു. മന്ത്രി പ്രകാശ് ജാവദേക്കര്‍ രാമായണം കാണുന്നതിന്റെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജനത കര്‍ഫ്യൂ വേളയില്‍ അന്തക്ഷാരി കളിക്കുന്നതും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിനെ പരോക്ഷമായി പരിഹസിച്ചു കൊണ്ടാണ് സിബലിന്റെ വിമര്‍ശനം.
Content Highlights:Two India's, one at home doing yoga, other fighting for survival says Kapil Sibal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..