പരാതിക്കാരിയായ പെൺകുട്ടി(ഇടത്), അധികൃതർ രേഖകളിൽ എഴുതിയത്(വലത്). ഫോട്ടോ: എ.എൻ.ഐ.
ചണ്ഡീഗഢ്: നേപ്പാളികളെ പോലെ തോന്നിക്കുന്നുവെന്ന കാരണം പറഞ്ഞ് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ ഹരിയാണ സ്വദേശികളായ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി. സന്തോഷ്, ഹെന്ന എന്നീ പെണ്‍കുട്ടികളാണ് ചണ്ഡീഗഢിലെ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതരുടെ നടപടിക്കെതിരെ പെണ്‍കുട്ടികള്‍ ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജിന് പരാതി നല്‍കി. അദ്ദേഹത്തിന്റെ ഇടപെടലിനു പിന്നാലെ പെണ്‍കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ഞങ്ങള്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയപ്പോള്‍, ഞങ്ങളെ കണ്ട് നേപ്പാളികളെ പോലെ തോന്നുന്നുവെന്ന് അവര്‍(പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍) രേഖകളില്‍ എഴുതി. ഞങ്ങളോട് പൗരത്വം തെളിയിക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഞങ്ങള്‍ മന്ത്രി അനില്‍ വിജിനെ സമീപിക്കുകയായിരുന്നു- സഹോദരിമാരില്‍ ഒരാള്‍ പറഞ്ഞു. അച്ഛന്‍ ഭഗത് ബഹാദൂറിനൊപ്പമാണ് പെണ്‍കുട്ടികള്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയത്.
അപേക്ഷക നേപ്പാളിയെ പോലെ തോന്നിക്കുന്നുവെന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച രേഖകളില്‍ എഴുതിയിരുന്നതായി അംബാല ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ശര്‍മ പറഞ്ഞു. വിഷയം ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് പെണ്‍കുട്ടികളെ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് വിളിപ്പിച്ചെന്നും നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: two haryana sisters alleges that they denied passport citing reason as they looked like nepalis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..