ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചു. മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികളുടെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയെ സമീപിച്ചത്. 

പ്രതി പവന്‍ ഗുപ്തയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജിയും അക്ഷയ് സിങ്ങിന് വേണ്ടി ഹര്‍ജിയും സമര്‍പ്പിച്ചതായി അഭിഭാഷകന്‍ കോടതില്‍ പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പവന്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ദയാഹര്‍ജിയാണ് അക്ഷയ് സിങ്ങ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സമര്‍പ്പിച്ചത്. 

നിങ്ങള്‍ എല്ലായിപ്പോഴും അവസാന നിമിഷം വരുന്നു എന്നാണ് ഹര്‍ജി പരിഗണിച്ച കോടതി  അഭിഭാഷകനോട് പറഞ്ഞു. നാല് പ്രതികളെയും പാര്‍പ്പിച്ചിരുന്ന തീഹാര്‍ ജയിലില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് തേടി. 

Content Highlights: Two days before hanging, Nirbhaya convicts move Delhi court seeking stay on death warrant