ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാര്‍ഷികപ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടാണ് പണിമുടക്കിന് കഴിഞ്ഞമാസം ട്രേഡ് യൂണിയനുകള്‍ തീരുമാനമെടുത്തത്. എന്നാല്‍ തീയതി തീരുമാനിച്ചിരുന്നില്ല. തീയതിയുടെ കാര്യത്തിലാണ് ഇപ്പോള്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. ഫെബ്രുവരിയില്‍ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് 23, 24 തീയതികളിലായി രണ്ട് ദിവസത്തെ പൊതുപണിമുടക്ക് രാജ്യത്താകമാനം നടത്താനാണ് ട്രേഡ് യൂണിയന്‍ സംഘടനകളുടെ തീരുമാനം. 

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന, വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Content Highlights: Two day all India strike announced by trade unions