കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ത്രിപാഠിയുടെ പത്രിക തള്ളി, മത്സരത്തിന് തരൂരും ഖാര്‍ഗെയും മാത്രം


മല്ലികാർജുൻ ഖാർഗെയും ശശി തരൂരും |ഫോട്ടോ:PTI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് സ്ഥാനാര്‍ഥി പട്ടിക അന്തിമമായി. സൂക്ഷമ പരിശോധനയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്റേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും പത്രിക അംഗീകരിച്ചു. എന്നാല്‍ ഇരുവര്‍ക്കും പുറമെ പത്രിക നല്‍കിയ ഝാര്‍ഖണ്ഡ് മുന്‍ മന്ത്രി കെ.എന്‍.ത്രിപാഠിയുടെ പത്രിക തള്ളി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ മധുസൂദനന്‍ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതിനാലുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് മിസ്ത്രി വ്യക്തമാക്കി.മൂന്ന് പേരില്‍ നിന്നായി ആകെ 20 പത്രികകളാണ് ലഭിച്ചത്. സൂക്ഷമപരിശോധനയില്‍ ഇതില്‍ നാലെണ്ണം തള്ളി. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. അതിന് ശേഷം ചിത്രം കൂടുതല്‍ വ്യക്തമാകും. ആരും പിന്മാറിയിട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖാര്‍ഗെയും തരൂരും പത്രിക പിന്‍വലിക്കാതിരുന്നാല്‍ 17ന് വോട്ടെടുപ്പ് നടക്കും. പി.സി.സി ആസ്ഥാനങ്ങളിലെത്തി വോട്ട് ചെയ്യാം. ഒമ്പതിനായിരത്തിലധികം വോട്ടര്‍മാരാണുള്ളത്. 19-ന് ഡല്‍ഹിയില്‍ വെച്ചാകും വോട്ടെണ്ണല്‍. അന്നു തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.

Content Highlights: two current contenders for the post of Congress President include Kharge and tharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented