അശോക് ഗഹ്‌ലോത്ത് | photo: PTI
ജയ്പുര്‍: രാജസ്ഥാനില്‍ അശോക് ഗഹ്ലോത് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എ. മഹേന്ദ്രജിത് സിങ് മാല്‍വിയ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയിലെ (ബി.പി.ടി.) രണ്ട് എം.എല്‍.എ. മാര്‍ക്ക് പണം നല്‍കിയെന്നു പറയുന്ന വീഡിയോ പുറത്തുവിട്ട് ബി.ജെ.പി.
ബി.ജെ.പി.യുടെ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയാണ് വീഡിയോ പുറത്തുവിട്ടത്.
ബി.പി.ടി. എം.എല്‍.എ. മാരായ രാംപ്രസാദ് ദിന്‍ഡോര്‍, രാജ്കുമാര്‍ റോട്ട് എന്നിവര്‍ക്കാണ് കോഴ നല്‍കിയതായി പറയുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴും പിന്തുണച്ചതിന് പത്തുകോടി രൂപ നല്‍കിയതായി ഒരു പൊതുയോഗത്തില്‍ മാല്‍വിയ പറയുന്നു. ബന്‍സ്വര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യാണ് മഹേന്ദ്രജീത് സിങ് മാല്‍വിയ.
content highlights: Two BTP MLAs took money to support Gehlot government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..