പ്രതീകാത്മകചിത്രം| Photo: AFP
മുബൈ: മുംബൈയില്‍ ദക്ഷിണ കൊറിയന്‍ വനിതാ യൂട്യൂബറോട് അപമര്യാദയായി പെരുമാറിയതിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. യുവതി ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ യുവാവ് സമീപത്തെത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍ യുവതിയുടെ കയ്യില്പിടിച്ച് വലിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് 'നോ നോ' എന്ന് യുവതി പറയുന്നുമുണ്ട്.
യുവതി നടന്നു നീങ്ങിയതിന് പിന്നാലെ യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കിലെത്തുകയും ലിഫ്റ്റ് വാഗ്ദാനം നല്‍കുകയും ചെയ്യുന്നുമുണ്ട്. എന്നാല്‍ തന്റെ വീട് സമീപത്താണെന്നു പറഞ്ഞ് യുവതി ഈ വാഗ്ദാനം നിരസിച്ചു.
അപമര്യാദയായി പെരുമാറിയ യുവാവിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതിനാല്‍, സാഹചര്യം വഷളാക്കാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് സംഭവത്തിന്റെ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് യുവതി പറഞ്ഞു. പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlights: two arrested in connection with harassing south korean youtuber in mumbai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..