കറന്റ് വേണ്ട രാഘവിനെ മതിയെന്ന് യുവതി; തന്നെ പ്രകടനപത്രികയില്‍ ചേര്‍ത്തിട്ടില്ലെന്ന് രാഘവ് ഛദ്ദ


രാഘവ് ഛദ്ദ : Photo : ANI

യുവരാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ്‌ എഎപിയുടെ യുവമുഖമായ രാഘവ് ഛദ്ദ. ആം ആദ്മി പാര്‍ട്ടിയുടെ എറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും പാര്‍ട്ടി വക്താവും. വിദ്യാസമ്പന്നന്‍, വാഗ്മി, പോരാത്തതിന് സുന്ദരനും സുമുഖനും, അതിനാല്‍ തന്നെ ഏറെ ആരാധകരുള്ള രാഘവ് ഛദ്ദയ്ക്ക് ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ ലഭിക്കുന്ന പ്രണയ-വിവാഹാഭ്യര്‍ഥനകള്‍ എണ്ണമറ്റതാണ്. ട്വിറ്ററിലൂടെ ലഭിച്ച ഇത്തരമൊരു 'അഭ്യര്‍ഥന'യ്ക്ക് രാഘവ് ഛദ്ദ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍.

അധികാരത്തിലെത്തിയാല്‍ ഓരോ വീടുകള്‍ക്കും സൗജന്യമായി 300 യൂണിറ്റ് വീതം വൈദ്യുതി നല്‍കുമെന്നാണ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ മെഗാ വാഗ്ദാനം. എഎപിയ്ക്ക് വോട്ട് തേടിയുള്ള ട്വീറ്റുകളില്‍ സൗജന്യവൈദ്യുതിയുടെ കാര്യവും സൂചിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു ട്വീറ്റിന് പ്രതികരണമായാണ്‌ തനിക്ക് വൈദ്യുതി ആവശ്യമില്ലെന്നും രാഘവിനെയാണ് വേണ്ടതെന്നും കീര്‍ത്തി ഠാക്കുര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് മറുപടി എത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ട യുവനേതാവ് ട്വിറ്ററിലൂടെ തന്നെ നല്‍കിയ സമര്‍ഥവും സരസവുമായ മറുപടിയാണ് ട്രെന്‍ഡിങ്ങായത്.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതേ സമയം സൗജന്യ വൈദ്യുതി ഉണ്ടെന്നും രാഘവ് ഛദ്ദ കുറിച്ചു. കെജ് രിവാളിന് വോട്ട് നല്‍കണമെന്ന അഭ്യര്‍ഥനയോടൊപ്പം 24X7 സൗജന്യ വൈദ്യുതി ലഭ്യതയും ഛദ്ദ മറുപടി ട്വീറ്റില്‍ ഉറപ്പ് നല്‍കി. തന്നെ കുറിച്ച് അത്തരത്തിലൊരു ഉറപ്പ് നല്‍കാനാവില്ലെന്നും ഛദ്ദ മറുപടി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. കീര്‍ത്തി ഠാക്കൂറിന്റെ ട്വീറ്റും മറുപടി ട്വീറ്റും ഉള്‍പ്പെടുന്ന സ്‌ക്രീന്‍ ഷോട്ട് ഛദ്ദ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

പവര്‍കട്ടിനെ കുറിച്ചുള്ള പരാതിയുമായി കീര്‍ത്തി ജൂലായ് 29 ന് നടത്തിയ ട്വിറ്റര്‍ പരാമര്‍ശമാണ് രസകരമായ ട്വീറ്റുകള്‍ക്ക് കാരണമായത്. എപ്പോള്‍ വീട്ടിലെത്തിയാലും കറന്റുണ്ടാവില്ല എന്നായിരുന്നു കീര്‍ത്തിയുടെ ട്വീറ്റ്. ഇത്തവണ എഎപിക്ക് വോട്ട് നല്‍കൂ എന്നാല്‍ 24 മണിക്കൂറും സൗജന്യമായി കറന്റ് കിട്ടുമെന്ന് ഗുര്‍ദീപ് ഗുരു എന്ന ട്വിറ്റര്‍ ഉപയോക്താവ് മറുപടി നല്‍കി. എന്നാല്‍ തനിക്ക് കറന്റ് വേണ്ടെന്നും രാഘവിനെ മതിയെന്നും കീര്‍ത്തി പ്രതികരിച്ചു. ഇത് പിന്നീട് ഛദ്ദ കാണാനിടയാകുകയും രസകരമായി മറുപടി നല്‍കുകയും ചെയ്തു.

നിരവധി പേരാണ് ട്വിറ്റര്‍/ഇന്‍സ്റ്റഗ്രം പോസ്റ്റിന് പ്രതികരണവുമായെത്തിയത്. സിനിമകളിലേയും ടെലിവിഷന്‍ പരമ്പരകളിലേയും 'വിഷമ-വിഷാദ'രംഗങ്ങള്‍ പോസ്റ്റ് ചെയ്തായിരുന്നു ചിലരുടെ പ്രതികരണം. ഒരിക്കലെങ്കിലും കീര്‍ത്തിയെ നേരിട്ട് കാണാവുന്നതാണെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് രാഘവ് ഛദ്ദയോട് അഭിപ്രായപ്പെട്ടു. പാവം പെണ്‍കുട്ടിയെ വിഷമിപ്പിച്ചുവെന്ന് രസകരമായി കമന്റ് ചെയ്തവരും ധാരാളം.

നേരത്തെ ഇതു പോലെ ലഭിച്ച ഒരു വിവാഹാഭ്യര്‍ഥന ട്വീറ്റിനെ മോദി സര്‍ക്കാരിനെതിരെയുള്ള പരിഹാസമാക്കി ഛദ്ദ മാറ്റിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ വിവാഹത്തിന് പറ്റിയ സന്ദര്‍ഭമല്ലെന്നായിരുന്നു ഛദ്ദ നല്‍കിയ മറുപടി.

Content Highlights: Twitter user says I want Raghav Chadha, not electricity Chadha's reply goes viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented