ആനന്ദ് മഹീന്ദ്ര| File Photo: AP
വ്യവസായ പ്രമുഖനും മഹീന്ദ്രാ ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയുടെ യോഗ്യതകള്‍ എന്താണ്? വൈഭവ് എസ്.ഡി. എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ ഈ ചോദ്യവും അതിന് ആനന്ദ് മഹീന്ദ്ര നല്കിയ മറുപടിയും വൈറലാവുകയാണ്. തുറന്നു പറയുകയാണെങ്കില്‍, എന്റെ പ്രായത്തില്‍, അനുഭവമാണ് ഏതൊരു യോഗ്യതയുടെയും മാനദണ്ഡം- എന്നായിരുന്നു ആനന്ദ് മഹീന്ദ്ര നല്കിയ മറുപടി.
രസകരവും പ്രചോദനാത്മകവുമായ ചിത്രങ്ങളും ഒറ്റവരികളും പങ്കുവെക്കാറുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകള്‍ക്ക് ആരാധാകരേറെയാണ്. ഇത്തരത്തിലുള്ള ഒരു ചിത്രവും കുറിപ്പും തിങ്കളാഴ്ച ആനന്ദ് റീ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വൈഭവിന്റെ ചോദ്യവും അതിനുള്ള ഉത്തരവും എത്തിയത്.
അഭിഷേക് ദൂബേ എന്ന ഉപയോക്താവ് പങ്കുവെച്ച ചിത്രവും കുറിപ്പുമായിരുന്നു, ആനന്ദ് തിങ്കളാഴ്ച റീട്വീറ്റ് ചെയ്തത്. ഒരു പെണ്‍കുട്ടി തനിച്ചിരുന്ന് പഠിക്കുന്ന ചിത്രമായിരുന്നു അഭിഷേക് പോസ്റ്റ് ചെയ്തിരുന്നത്. ഹിമാചല്‍ പ്രദേശില്‍നിന്നുള്ളതായിരുന്നു ദൃശ്യം. ഒറ്റയ്ക്കിരുന്ന് എഴുതിപ്പഠിക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അമ്പരന്നുപോയെന്ന് അഭിഷേക് ട്വീറ്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആനന്ദ് മഹീന്ദ്രയെ അഭിഷേക് ട്വീറ്റില്‍ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇതിനോട് പ്രതികരണവുമായി ആനന്ദ് രംഗത്തെത്തി. മനോഹരമായ ചിത്രം അഭിഷേക്. ഇവള് ആണെന്റെ മണ്‍ഡേ മോട്ടിവേഷന്‍ എന്നായിരുന്നു ആനന്ദിന്റെ ട്വീറ്റ്.
ഇതിനു പിന്നാലെയാണ് എന്താണ് താങ്കളുടെ യോഗ്യതയെന്ന് പറയാമോ എന്ന ചോദ്യവുമായി വൈഭവ് എത്തിയതും അതിന് ആനന്ദ് മഹീന്ദ്ര മറുപടി നല്കിയതും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..